കൊച്ചി- രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് ടിക് ടോക് വീഡിയോ ചെയ്തതിന്റെ പേരില്‍ സമൂഹ മാധ്യമത്തിലൂടെ ഹനാന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എറണാകുളം സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
മത്സ്യം വിറ്റും മറ്റ് ഒട്ടേറെ ജോലികള്‍ ചെയ്തും ജീവിതത്തിനും പഠനത്തിനും സ്വയം പണം കണ്ടെത്തി വാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയ പെണ്‍കുട്ടിയാണ് ഹനാന്‍. ഹനാന് നേരത്തെയും സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ അന്വേഷണത്തിനായി വനിതാ കമ്മീഷന്‍ കൈമാറിയിട്ടുണ്ട്.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഹനാന് ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിക്കേണ്ടിവന്നു.