തോണിയില്‍ കബനി കടന്നു പരീക്ഷയെഴുതി മിന്‍ഹാജും അര്‍ഷാദും

പുല്‍പള്ളി-കോവിഡ് കാലത്തു കര്‍ണാടകയിലെ ബൈരക്കുപ്പയില്‍നിന്നു തോണിയില്‍ കബനി കടന്നു പെരിക്കല്ലൂര്‍ ഗവ.സ്‌കൂളിലെത്തി മിന്‍ഹാജും അര്‍ഷാദും എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. വയനാട് ജില്ലാ ഭരണകൂടത്തിന്റെയും ബൈരക്കുപ്പ, മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെയും അനുമതിയോടെയാണ് കുട്ടികള്‍ അതിര്‍ത്തികടന്നെത്തി പരീക്ഷയ്ക്കിരുന്നത്.
ബൈരക്കുപ്പ നിവാസികളായ 12 വിദ്യാര്‍ഥികളുടെ എസ്.എസ.്എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രമാണ് പെരിക്കല്ലൂരിലേത്. കുട്ടികളില്‍ മിന്‍ഹാജും അര്‍ഷാദുമാണ് എസ്.എസ്.എല്‍.സിക്കാര്‍. ബൈരക്കുപ്പക്കാര്‍ക്കു പെരിക്കല്ലൂരിലെത്താന്‍ തോണിയാണ് ശരണം. റോഡുമാര്‍ഗം എത്തണമെങ്കില്‍ അനേകം കിലോമീറ്റര്‍ താണ്ടണം. പ്രത്യകം നിയോഗിച്ച തോണിക്കാരനാണ് കുട്ടികളെ നദി കടത്തുന്നത്.

പടം-ബൈരക്കുപ്പയില്‍നിന്നു തോണിയില്‍ കബനി നദിയിലൂടെ പെരിക്കല്ലൂരിലേക്കു വരുന്ന വിദ്യാര്‍ഥികള്‍.

 

 

 

 

Latest News