Sorry, you need to enable JavaScript to visit this website.

സൂര്യതാപവും പ്രകാശവും കോവിഡിനെ കൊല്ലുമോ; സൗദി ആരോഗ്യ മന്ത്രാലയ വക്താവിന്റെ മറുപടി

ജിദ്ദ- ഗള്‍ഫ് രാജ്യങ്ങളിലെ ചൂട് കാലാവസ്ഥയും സൂര്യപ്രകാശവും കോവിഡ് തടയാന്‍ സഹായകമാകുമോ എന്ന വിഷയം പഠിക്കേണ്ട കാര്യമാണെന്നും ഇപ്പോള്‍ പരക്കുന്നത് അഭ്യൂഹം മാത്രമാണെന്നും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അല്‍ അബുല്‍ആലി പറഞ്ഞു.

സൂര്യപ്രകാശം കൊണ്ടാല്‍ കോവിഡ് ഭേദമാകുമോ, ആരോഗ്യമുള്ളവരില്‍ ഇത് രോഗം പ്രതിരോധിക്കാന്‍ സഹായിക്കുമോ എന്നീ ചോദ്യങ്ങളാണ് മന്ത്രാലയ വക്താവ് നടത്തുന്ന കോവിഡ് അപ്‌ഡേറ്റ് വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ത്താ ലേഖകന്‍ ഉന്നയിച്ചത്.

ഇക്കാര്യങ്ങളില്‍ ഇതുവരെ ഗവേഷകര്‍ തീര്‍പ്പിലെത്തിയിട്ടില്ലെന്നും പഠനം തുടരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

സാമഗ്രികളുടെ അണുനശീകരണത്തിന് ഉയര്‍ന്ന താപനില ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒരാള്‍ക്ക് കൂടുതല്‍ സൂര്യതാപമേല്‍ക്കുന്നത് ഹാനികരമാണ്. എല്ലാ അഭിപ്രായങ്ങളും അഭ്യൂഹങ്ങളും പിന്തുടരാന്‍ പാടില്ലെന്ന് വക്താവ് പറഞ്ഞു.

 

Latest News