ന്യൂദല്‍ഹി- ജൂലൈയോടെ രാജ്യത്തെ ഗ്രീന്‍, ഓറഞ്ച് സോണുകളിലെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. മുപ്പത് ശതമാനം ഹാജരോടെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
അതേസമയം, സ്‌കൂള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതുവരെ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ വീടുകളില്‍ തുടരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കായിരിക്കും ആദ്യം ക്ലാസുകള്‍ ആരംഭിക്കുക. മറ്റ് ചെറിയ ക്ലാസിലെ കുട്ടികള്‍ വീട്ടില്‍ തന്നെ തുടരേണ്ടി വരും. വളരെ ചെറിയ കുട്ടികള്‍ക്ക് അവരുടെ തന്നെ സുരക്ഷക്കായുള്ള പ്രവര്‍ത്തനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് െ്രെപമറി ക്ലാസുകളിലെ വിദ്യാര്‍ഥികളെ വീട്ടില്‍ തന്നെ തുടരാന്‍ അനുവദിക്കുന്നത്.