Sorry, you need to enable JavaScript to visit this website.

പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ധോണിയെ ശുപാര്‍ശ ചെയ്തു

മുംബൈ- ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ പേര് പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.  ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്ക് ബിസിസിഐ ശുപാര്‍ശ ചെയ്തിരിക്കുന്ന ഏക പേര് ധോണിയുടെതാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.2011 ഏകദിന ലോകകപ്പും 2007 ട്വന്റി20 ലോകകപ്പും ഇന്ത്യയ്ക്ക് നേടിത്തന്ന ക്യാപ്റ്റനാണ് ധോണി.


രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന, പത്മ ശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ ധോണി നേടിയിട്ടുണ്ട്. പത്മഭൂഷണ്‍ നേടിയാല്‍ ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി ധോണി മാറും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, ചന്ദു ബോര്‍ഡെ, പ്രഫ. ഡി.ബി. ഡിയോദാര്‍, കേണല്‍ സി.കെ. നായിഡു, ലാലാ അമര്‍നാഥ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ പത്മഭൂഷണ്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

 

Latest News