മുംബൈ- മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍മുഖ്യമന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്‍. ഇന്നലെയാണ് ഇദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ അശോക് ചവാനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ വാഹനത്തിന്റെ െ്രെഡവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം ചവാന് കോവിഡ് ലഭിച്ചതെന്നാണ് കരുതുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നിരിക്കുകയാണ്. ഇന്ന് മാത്രം 3041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ രോഗികളുടെ എണ്ണം 3000 കടക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 50231 ആയി. 58 പേര്‍ കൂടി മരിച്ചതോടെ ഇതുവരെയുള്ള മരണ സംഖ്യ 1635 ആയി.