ന്യൂദൽഹി- വിവാദ സന്യാസി ഗുർമീത് സിംഗിന്റെ ആസ്ഥാനത്ത്‌നിന്ന് അറുന്നൂറിലേറെ മനുഷ്യഅസ്ഥികൂടങ്ങൾ കണ്ടെത്തി. ഗുർമീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആസ്ഥാനത്ത് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇത്രയും മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. റാം റഹീം സിംഗ് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട അസ്ഥികൂടങ്ങളാണ് ഇവയെന്നാണ് പോലീസിന്റെ സംശയം. എന്നാൽ, റാം റഹീമിന്റെ അനുയായികൾ അവരുടെ മൃതദേഹങ്ങൾ ദേര സച്ച ആസ്ഥാനത്ത് മറവുചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും അവയാണ് ഇതെന്നുമാണ് ദേര അധികൃതർ നൽകുന്ന വിശദീകരണം. ഇത്രയും മനുഷ്യാസ്ഥികൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.