ബുറൈദ - അൽഖസീം പ്രവിശ്യയിൽ പെട്ട അൽനബ്ഹാനിയയിൽ കുഴൽ കിണറിൽ വീണ് മരിച്ചയാളുടെ മൃതദേഹം സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തു. കൃഷിയിടത്തിലെ ഉപയോഗശൂന്യമായ കുഴൽ കിണറിലാണ് അജ്ഞാതൻ വീണത്. ഏറെ നേരം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിൽ സിവിൽ ഡിഫൻസ് അധികൃതർക്ക് മൃതദേഹം പുറത്തെടുക്കാനായി. മൃതദേഹം പിന്നീട് മോർച്ചറിയിലേക്ക് നീക്കി.