അറബി സുഹൃത്തുക്കള്‍ക്ക് ആശംസ നേരാന്‍ അറബി വേഷത്തില്‍ ശശിതരൂര്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഇസ്ലാം ഭീതി പടര്‍ത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ അറബി സുഹൃത്തുക്കള്‍ക്ക് ഈദാശംസ നേരുന്നതിന്  അറബി വേഷം ധരിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ട്വിറ്ററിലാണ് ശശിതരൂര്‍ തക്കബലല്ലാഹു മിന്‍കും, ഈദ് മുബാറക് എന്നീ സന്ദേശങ്ങളോടൊപ്പം അറബി വേഷത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഇന്ത്യയില്‍ ഇസ്ലാമോഫോബിയ പടര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുവെന്ന് അറബ് ലോകത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം സജീവമാണ്. കോവിഡിന്റെ പേരിലും മറ്റും വിദ്വേഷം പടര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങളെ ചോദ്യം ചെയ്യുന്ന ദുബായ് രാജകുമാരിയും എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് അല്‍ ഖാസിമി ഈയിടെ ഇന്ത്യയുടെ മതേതര മൂല്യങ്ങളെ കുറിച്ച് ശശി തരൂര്‍ നടത്തിയ പ്രഭാഷണം പോസ്റ്റ് ചെയ്തിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/05/24/shasione.jpg

Latest News