സാന്‍ഫ്രാന്‍സിസ്‌കോ- ഓരോ ദിവസം ചെല്ലുന്തോറും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇവ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ്. നിരന്തരം രോഗികളുമായി ഇടപെടുന്ന ഇവര്‍ക്ക് രോഗം വരാനുള്ള സാധ്യത ഏറെയാണ്. ഇപ്പോഴിതാ അത്തരത്തില്‍ കോവിഡ് ബാധിച്ച് തന്റെ ശരീരത്തിലുണ്ടാക്കിയ ഞെട്ടിക്കുന്ന മാറ്റങ്ങളുടെ ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയക്കാരനും നഴ്‌സുമായ മൈക്ക് ഷുല്‍സ്.
രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ച ഇയാള്‍ രോഗബാധിതനായ ശേഷവും രോഗം വരുന്നതിനുമുമ്പുമുള്ള തന്റെ രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച ഈ നാല്പ്പത്തിമൂന്നുകാരന് 20 കിലോയാണ് ഭാരം കുറഞ്ഞത്.
രോഗം ആര്‍ക്കും വരാമെന്നും വന്നാലുള്ള അവസ്ഥ ഭയാനകമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും മറ്റുള്ളവരെ അറിയിക്കാനാണ് ഇന്‍സ്റ്റാഗ്രാമില്‍ ഷുല്‍സ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഷുല്‍സിന് ഇന്‍സ്റ്റയില്‍ 30,000 ഫോളോവര്‍മാരുണ്ട്. കൊറോണ വൈറസ് ബാധിക്കുന്നതിനുമുമ്പ്, ഷുല്‍സിന് 86 കിലോ ഗ്രാം ഭാരം ഉണ്ടായിരുന്നു. രോഗത്തെ നേരിട്ടതിനു ശേഷം അദ്ദേഹത്തിന്റെ ഭാരം 63 കിലോഗ്രാം ആയി കുറഞ്ഞു.
ഇത് ആര്‍ക്കും സംഭവിക്കാം എന്ന് കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ ചെറുപ്പക്കാരനോ പ്രായമുള്ളയാളോ നിലവില്‍ രോഗിയാണോ അല്ലയോ എന്നതൊന്നും പ്രശ്‌നമല്ല.ഇത് നിങ്ങളെയും ബാധിക്കും.' ഷുല്‍സ് പറഞ്ഞു.'വെന്റിലേറ്ററില്‍ ആറാഴ്ച്ച കഴിയുന്നത് എത്ര മോശമായിരിക്കുമെന്ന് എല്ലാവരേയും കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കോവിഡ് ബാധ എന്റെ ശ്വാസകോശത്തിന്റെ ശേഷിയും കുറച്ചു.' ഷുല്‍സ് കൂട്ടിച്ചേര്‍ത്തു.