ഓസ്റ്റിന്‍- ടെക്‌സസ് സുപ്രീം കോടതി ജഡ്ജി ഡെബ്ര ലെര്‍മാനും ഭര്‍ത്താവ് ഗ്രോഗിനും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഓസ്റ്റിനിലെ െ്രെഡവ് ത്രു ടെസ്റ്റിങ്ങ് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ട്വിറ്ററിലാണ് ജഡ്ജി രോഗ വിവരം അറിയിച്ചത്. മാര്‍ച്ച് മുതല്‍ കോവിഡിനെതിരെ അതീവ ജാഗ്രത പുലര്‍ത്തുകയും സ്‌റ്റേ അറ്റ് ഹോം ഉത്തരവ് കര്‍ശനമായി പാലിക്കുകയും വീട്ടിലിരുന്ന് ജോലി ചെയ്തിരുന്നപ്പോള്‍ പോലും മാസ്‌കും ഗ്ലൗസും ധരിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. അതേസമയം, കോടതിയില്‍ ഹാജരാകാതെ വീട്ടിലിരുന്നാണ് ടെക്‌സസ് സുപ്രീം കോടതി കേസുകള്‍ കേള്‍ക്കുന്നത്.