ന്യൂദല്‍ഹി- ദല്‍ഹി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു. ഡോ.ജെഎന്‍ പാണ്ഡേ(78)യാണ് മരിച്ചത്. അദ്ദേഹം എയിംസിലെ ശ്വാസകോശ വിഭാഗത്തിന്റെ ഡയറക്ടറായിരുന്നു. ഇതേ വാര്‍ഡിലാണ് കൊറോണ ബാധിതരുടെ ചികിത്സയും നിരീക്ഷണവുമൊക്കെ നടക്കുന്നത്. ദല്‍ഹിയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുകയാണ്. നിലവില്‍ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 92 ആയി വര്‍ധിച്ചിട്ടുണ്ട്. ഇന്ന് മാത്രം ദല്‍ഹിയില്‍ 591 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ വൈറസ് ബാധിതരുടെ എണ്ണം 12910 ആയി മാറി.