ന്യൂദല്‍ഹി- ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ കൂട്ടംകൂടി പ്രാര്‍ത്ഥന നടത്തിയതിന് ആള്‍ദൈവത്തിനെതിരെ കേസെടുത്തു. ദല്‍ഹിയിലെ ശനിധാം ക്ഷേത്രത്തില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയതിനാണ് ആള്‍ദൈവം ദാത്തി മഹാരാജിനെതിരെ ദല്‍ഹി പോലിസ് കേസെടുത്തത്. ഇന്നാണ് സംഭവം നടന്നത്.
ദാത്തി മഹാരാജും അനുയായികളും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തത്.
വിശ്വാസികളും അനുയായികളും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ലെന്ന് പോലിസ് പറഞ്ഞു.