ന്യൂദല്‍ഹി- വാഹന വായ്പയെടുത്തവര്‍ക്ക് കോവിഡ് കാലത്ത് വലിയ ആശ്വാസവുമായി റിസര്‍വ് ബാങ്ക്. പ്രതിമാസ തിരിച്ചടവ് തുക അടയ്ക്കുന്നതിന് പ്രഖ്യാപിച്ച മോറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി.
നേരത്തെ പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം ഈ മാസം 31 ന് അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസത്തേക്കു നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം. ഉപഭോക്താക്കള്‍ക്ക് വേണമെങ്കില്‍ വാഹന വായ്പയുടെ പ്രതിമാസ തവണ ഓഗ്‌സറ്റ് 31 വരെ അടക്കാതിരിക്കാം.
വായ്പ അവസാനിക്കുമ്പോള്‍ ഈ തുക കൂടി അടച്ചാല്‍ മതി. പ്രതിമാസ തവണകള്‍ക്ക് പലിശ കൂട്ടുന്നത് തുടരുമെങ്കിലും ഇക്കാര്യത്തില്‍ ഇളവു നല്‍കണമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വായ്പാ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു.