ന്യൂദൽഹി- കോവിഡ് ലോക്ഡൗണിനെ തുടർന്ന് കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ദുരിതം നേരിട്ടറിഞ്ഞ് രാഹുൽ ഗാന്ധി നടത്തിയ സംഭാഷണം യു ട്യൂബിൽ. തന്റെ യു ട്യൂബ് ചാനിലിലൂടെയാണ് രാഹുൽ ഇക്കാര്യം പുറത്തുവിട്ടത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ രാഹുലിനോട് തങ്ങളുടെ സങ്കടം വിവരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിലുണ്ട്. വഴിയിൽ അനുഭവപ്പെട്ട വിഷമങ്ങളും രാഹുലിനോട് തൊഴിലാളികൾ പങ്കുവെക്കുന്നു.