റിയാദ്- ഇന്ന് (വെള്ളി) വൈകുന്നേരം അഞ്ചുമണി മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ ആരംഭിക്കുന്നതായി ആഭ്യന്തരമന്ത്രാലയം വക്താവ് ലഫ് കേണല്‍ തലാല്‍ അല്‍ശല്‍ഹൂബ് അറിയിച്ചു. 27ന് ബുധനാഴ്ച വരെയാണ് കര്‍ഫ്യു.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളും പൊതുസ്ഥലങ്ങളും ഇതോടെ സുരക്ഷ സൈന്യത്തിന്റെ കീഴിലാകും. നേരത്തെ കര്‍ഫ്യൂവില്‍ ഇളവ് ലഭിച്ച സ്ഥാപനങ്ങള്‍ക്ക് നേരത്തെയുള്ള മാനദണ്ഡങ്ങള്‍ പ്രകാരം തുടര്‍ന്നും ആനുകൂല്യം ലഭ്യമാകും. റെസ്‌റ്റോറന്റുകളടക്കമുള്ളവ രാവിലെ ആറു മുതല്‍ രാത്രി പത്ത് വരെ പാര്‍സല്‍ സര്‍വീസുകള്‍ക്കായി തുറക്കാവുന്നതാണ്.