മുംബൈ- റീപോ നിരക്ക് 0.40 കുറച്ചുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത് ദാസ്. ഇതോടെ റീപോ നിരക്ക് നാല് ശതമാനമായി. റിവേഴ്‌സ് റീപോ നിരക്ക് 3.5 ശതമാനമായിരിക്കും. വായ്പകൾക്ക് ഓഗസ്റ്റ് 31 വരെ മോറട്ടോറിയം ഏർപ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി മറികടക്കാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിപണിയിൽ പണ ലഭ്യത ഉറപ്പാക്കാനുള്ള നടപടിയും സ്വീകരിക്കുന്നും മുബൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഗവര്‍ണര് അറിയിച്ചു.