കോപന്‍ഹാഗന്‍- പെന്‍ഗ്വിനുകളുടെ കാഷ്ഠത്തില്‍ ലാഫിങ് ഗ്യാസിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. അന്റാര്‍ട്ടിക്കയിലാണ് കണ്ടുപിടുത്തം. കോപ്പന്‍ഹാഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. നൈട്രസ് ഓക്‌സൈഡാണ് ലാഫിങ് ഗ്യാസ് എന്നറിയപ്പെടുന്നത്. പെന്‍ഗ്വിന്‍ കാഷ്ഠങ്ങള്‍ പെന്‍ഗ്വിന്‍ കോളനികള്‍ക്കുചുറ്റിലും വലിയ തോതില്‍ നൈട്രസ് ഓക്‌സൈഡ് ഉത്പാദിപ്പിക്കുന്നുവെന്നും ഇത് വലിയ മലിനീകരണത്തിന് ഇടയാക്കുമെന്നും. അടുത്തിടെ വളപ്രയോഗം നടത്തിയ ഡാനിഷ് വയലിനേക്കാള്‍100 മടങ്ങ് കൂടുതലാണ് ഈ പെന്‍ഗ്വിന്‍ കോളനികളില്‍ മലിനീകരണമെന്നും. ഇത് ശരിക്കും തീവ്രമാണ്. കാരണം നൈട്രസ് ഓക്‌സൈഡ് കൂടിയ തോതില്‍ മലിനീകരണമുണ്ടാക്കുന്നുവെന്നും ഗവേഷകരില്‍ ഒരാളായ പ്രൊഫസര്‍ ബോ എല്‍ബെര്‍ലിങ് പറഞ്ഞു. നൈട്രസ് ഓക്‌സൈഡ് ദീര്‍ഘനേരം ശ്വസിക്കുന്നത് തലവേദന, ഭ്രമാത്മകത തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പെന്‍ഗ്വിന്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല ഇത് ഒരു വ്യക്തിയുടെ തലച്ചോറിനെയും ശരീരത്തെയും മന്ദഗതിയിലാക്കുന്നു. ഇത് പലപ്പോഴും മയക്കുന്നതിന് വേണ്ടിയാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ ഉപയോഗിക്കുന്നത്.പെന്‍ഗ്വിനുകളുടെ കാഷ്ഠത്തില്‍ നൈട്രസ് ഓക്‌സൈഡ് അടങ്ങാന്‍ കാരണം മീനുകളെ ആഹാരമാക്കുന്നതിനാലാണ്. ഈ നൈട്രസ് ഓക്‌സൈഡ് മണിലെത്തുമ്പോള്‍ മണ്ണിലെ ബാക്ടീരിയ അതിനെ ഹരിതഗൃഹ വതകമാക്കി മാറ്റുന്നു.