Sorry, you need to enable JavaScript to visit this website.

അവര്‍ കൊല്ലപ്പെട്ടത് നോമ്പ് തുറക്കാന്‍ ഭക്ഷണം വാങ്ങാന്‍ നില്‍ക്കുമ്പോള്‍ 

ശ്രീനഗര്‍-ശ്രീനഗറിലെ സൗരയില്‍ ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപെട്ടത് നോമ്പ് തുറക്കുന്നതിനായി ഭക്ഷണം വാങ്ങാനായി കടയില്‍ നില്‍ക്കുന്നതിനിടയില്‍.  സൗരയില്‍ പിക്കറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇരു സൈനികരും ബുധനാഴ്ച്ച വൈകുന്നേരം നോമ്പ് തുറക്കുന്നതിനായി സാധനം വാങ്ങുന്നതിനായാണ് കടയില്‍  എത്തിയത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഭീകരര്‍ ഈ സമയം ഇരുവര്‍ക്കും നേരെ വെടിവെയ്ക്കുകയായിരുന്നു. ബിഎസ്എഫ് ജവന്മാരായ സിയ യ ഉള്‍ ഹക്ക്, റാണ മൊണ്ഡല്‍ എന്നിവരാണ് കൊല്ലപെട്ടത്. ,ബിഎസ്എഫിന്റെ 37 ആം ബറ്റാലിയനില്‍ നിന്നുള്ളവരാണ് 
ഇരുവരും.ഇവര്‍ക്ക് ശ്രീനഗര്‍ ജില്ലാ അതിര്‍ത്തിയില്‍ ആയിരുന്നു ഡ്യുട്ടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലെഷ്‌ക്കര്‍ ഇ തോയ്ബ ഏറ്റെടുത്തിട്ടുണ്ട്.
 

Latest News