Sorry, you need to enable JavaScript to visit this website.

മലപ്പുറം സ്വദേശി സൗദിയില്‍ കുഴഞ്ഞുവീണു മരിച്ചു

ഉനൈസ- മലപ്പുറം പാലപ്പെട്ടി കോയ മെമ്മോറിയൽ ഹോസ്പിറ്റലിനു തെക്കുഭാഗം താമസിക്കുന്ന കുന്നത്തുവളപ്പിൽ മുഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകൻ ഇക്ബാൽ കോർമത്ത് (38) ഉനൈസയിലെ ഫാക്രിയയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. പന്ത്രണ്ട് വർഷമായി പ്രവാസ ജീവിതം നയിക്കുന്നു.  അവധി കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയത് ആറുമാസം മുൻപാണ്. ഉനൈസയിലെ തുർക്കി ശംഷമാക്ക് ഹോട്ടലിലെ ജീവനക്കാരനാണ്.
കർഫ്യൂ കാരണം രണ്ടു മാസമായിട്ട് ഹോട്ടൽ അടച്ചിട്ടതാണ്. ജോലിയില്ലാതെ റൂമിലിരിക്കുന്ന സമയത്താണ് അന്ത്യം സംഭവിച്ചത്.ഉച്ചക്കു ശേഷം ചില ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചതായും ശ്വാസതടസ്സം അനുഭവപ്പെട്ടതായും സുഹൃത്തുക്കൾ പറയുന്നു.ഭാര്യ സഫീന, കട്ടികളില്ല.
സഹോദരൻമാരായ അലി കോർമത്ത് ഷംസു കോർമത്ത്, കബീർ കോർമത്ത്  എന്നിവർ ബുറൈദയിലാണ്. മറ്റു സഹോദരങ്ങൾ: അഷ്‌റഫ് കോർമത്ത് റഫീഖ് കോർമത്ത്. ഉമ്മയുടെ സഹോദര പുത്രൻമാരായ ഹംസ, കോർമത്ത്, ഹുസൈൻ കോർമത്ത് എന്നിവർ ഇദ്ദേഹത്തോടൊപ്പമാണ്  ഉനൈസയിലെ ഹോട്ടലിൽ ജോലി ചെയ്യുന്നത്. ജനാസ ഇവിടെത്തന്നെ കബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. നടപടിക്രമങ്ങൾക്ക് ഉനൈസയിലെ കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്.
 

 

Latest News