ലോസ്ഏഞ്ചല്‍സ്-അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി യുഎസ് വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ മേഗന്‍ റപീനോ. ട്രംപിനെ വംശീയവാദി എന്നു വിശേഷിപ്പിച്ച റപീനോ വേണ്ടിവന്നാല്‍ താന്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്നും പറഞ്ഞു. 2019 വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ അമേരിക്കയെ കിരീടത്തിലേക്കു നയിച്ച റപീനോ ലോകത്തിലെ മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ്, ബലോന്‍ ദ് ഓര്‍ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഒരു ടിവി അഭിമുഖത്തിലാണു ട്രംപിനെ 'വൈറ്റ് നാഷനലിസ്റ്റ്' എന്നു റപീനോ വിളിച്ചത്. 'ഇപ്പോള്‍ വൈറ്റ് ഹൗസില്‍ നമുക്ക് ഒരു വംശീയവാദിയുണ്ട്. വെറുപ്പ് പ്രചരിപ്പിക്കുകയും മറ്റുള്ളവരെ അന്യരാക്കി പെരുമാറുകയും ചെയ്യുന്ന ഒരാള്‍. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഭിന്നതയും നിരാശയും ആശങ്കയും കൊണ്ടുവരുന്ന ഒരാള്‍' റപീനോ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ താങ്കള്‍ താല്‍പര്യപ്പെടുന്നുവോ എന്ന ചോദ്യത്തിന് 'ആ സാധ്യത വന്യമാണെങ്കിലും ഞാന്‍ തള്ളിക്കളയുന്നില്ല. രാജ്യത്തിന്റെ പ്രസിഡന്റ് എന്നത് ഡ്രീം ജോബ് ആണ്. ഏറ്റവും സ്മാര്‍ട്ടായ പ്രസിഡന്റ് ആകാനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, സ്മാര്‍ട്ടായ ആളുകളെ കണ്ടെത്തി അവരോടു വിനയത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ പറയാന്‍ എനിക്കു സാധിക്കുമെന്നും സ്മാര്‍ട്ടായ ആളുകളെ കണ്ടെത്തി അവരോടു വിനയത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ പറയാന്‍ എനിക്കു സാധിക്കുമെന്നും റപീനോ പറഞ്ഞു.
അതേസമയം, വലിയതും അത്രത്തോളം മോശപ്പെട്ടതുമായ പദവി എന്നാണു പ്രസിഡന്റ് സ്ഥാനത്തെ അവര്‍ തമാശരൂപേണ വിശേഷിപ്പിച്ചത്. സ്ത്രീവിരോധിയും വംശീയവാദിയും മോശം മനുഷ്യനാണ് ട്രംപെന്നായിരുന്നു 2018ല്‍ റപീനോ പറഞ്ഞത്. 2019ല്‍ ലോകകപ്പ് ജേതാക്കളായി ക്ഷണം കിട്ടിയാലും ട്രംപ് ഇരിക്കുന്ന നശിച്ച വൈറ്റ് ഹൗസിലേക്ക് ഞാന്‍ പോകില്ലെന്ന് റപീനോ പറഞ്ഞു. എന്നാല്‍ റപീനോ ഇന്നലെ പറഞ്ഞത് വേണ്ടിവന്നാല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുമെന്നായിരുന്നു.