Sorry, you need to enable JavaScript to visit this website.

എസ്400 മിസൈല്‍; ഇന്ത്യക്കെതിരെ അമേരിക്കയുടെ ഉപരോധ സാധ്യത ?

വാഷിങ്ടണ്‍-റഷ്യയില്‍ നിന്ന് കോടികള്‍ നല്‍കി എസ്400 മിസൈല്‍ സംവിധാനം വാങ്ങുന്ന ഇന്ത്യക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നതായി ഉന്നത അമേരിക്കന്‍ നയതന്ത്രജ്ഞന്‍. ഇന്ത്യക്കെതിരായ ഉപരോധം സാധ്യതാ പട്ടികയിലുണ്ട്. സാങ്കേതികവിദ്യകളോടും പ്ലാറ്റ്‌ഫോമുകളോടും ഇന്ത്യ തന്ത്രപരമായ പ്രതിബദ്ധത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018 ഒക്ടോബറിലാണ് എസ്400 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകള്‍ വാങ്ങുന്നതിന് ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പിട്ടത്.
അഞ്ച് ബില്യന്‍ അമേരിക്കന്‍ ഡോളറിന്റേതാണ് കരാര്‍. കരാറുമായി മുന്നോട്ടുപോയാല്‍ ഉപരോധമടക്കമേര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിയുണ്ടായിരുന്നു. കരാറിന്റെ ഭാഗമായി ആദ്യ ഗഡുവായി ഇന്ത്യ 800 മില്യന്‍ അമേരിക്കന്‍ ഡോളര്‍ കഴിഞ്ഞ വര്‍ഷം റഷ്യക്ക് നല്‍കി. അതേസമയം, റഷ്യയുടെ ഏറ്റവും നൂതനമായ ദീര്‍ഘദൂര ഉപരിതല മിസൈല്‍ പ്രതിരോധ സംവിധാനം എന്നാണ് എസ് 400 അറിയപ്പെടുന്നത്.ഉപരോധ നിയമത്തിലൂടെ എതിരാളികളെ നേരിടുക എന്ന നിയമം ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. ഈ നിയമം ഉപയോഗിച്ച് റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
 

Latest News