ന്യൂദല്‍ഹിപല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തീവ്രബാധിത മേഖലകളിലടക്കം ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,12,359 കടന്നെന്നാണ് ഔദ്യോഗിക വിവരം. 45299 പേര്‍ക്ക് രോഗം ഭേദമായി. പ്രതിദിനം അയ്യായിരത്തിന് മേല്‍ വര്‍ധനയാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5609 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച് ഇതുവരെ 3435 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 132 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 63624 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം നാല്‍പതിനായിരത്തിലേക്ക് അടുക്കുകയാണ്. 37136 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. രോഗവ്യാപന നിരക്കില്‍ ഗുജറാത്തിന് മുന്നിലെത്തിയ തമിഴ്‌നാട്ടില്‍ 12448 പേര്‍ക്കാണ് രോഗം ബാധിച്ചത്.