ന്യൂദല്‍ഹി- ഓഫീസിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ സീന്യൂസ് ചാനലില്‍ കോവിഡ് ബാധിതരുടെ എണ്ണം 66 ആയി. 28 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മെയ് 19നാണ് ചാനല്‍ അടച്ചിടുന്നത്. ആദ്യം ഒരു ജീവനക്കാരന് അണുബാധയേറ്റതായി വ്യക്തമായതോടെ പരിശോധന നടത്തിയ ഭൂരിഭാഗം പേര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ആഗോള മഹാമാരി വ്യക്തിപരയി തങ്ങളെ ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളുടെ ഒരു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം എന്ന നിലയ്ക്ക് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാ തൊഴിലാളികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചുവെന്നും സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അതേസമയം അധികൃതരുടെ അകടുത്ത അനാസ്ഥയും തൊഴില്‍ ചൂഷണവുമാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് ചാനലിലെ മുതിര്‍ന്ന ജീവനക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തൊഴിലാളിലെ വര്‍ക്ക് ഫ്രം ഹോമിന് അനുവദിക്കാതെ മുഴുവന്‍ പേരെയും യാതൊരു സുര്ക്ഷാ മുന്‍കരുതലുകളുമില്ലാതെ ഓഫിസിലെത്തി ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചതാണ് ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് പിടിപെടാന്‍ കാരണം എന്നാണ് ആക്ഷേപം. വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്യുന്ന സീ മീഡിയ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴില്‍ 2500 ത്തോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.