Sorry, you need to enable JavaScript to visit this website.

റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമം: സൂ ചി മണലില്‍ തല പൂഴ്ത്തുകയാണെന്ന് ആംനസറ്റി

ബാങ്കോക്ക്- റോഹിങ്ക്യന്‍ മുസ്ലിംകളുടെ മേഖലയായ റാഖൈനില്‍ തുടരുന്ന വ്യാപക അതിക്രമങ്ങളെ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചിയും അവരുടെ സര്‍ക്കാരും പാടെ അവഗണിക്കുകയാണെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘനടയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. റാഖൈനിലെ അതിക്രമങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള സൂ ചിയുടെ ടി വി പ്രസംഗം പുറത്തു വന്നതിനു തൊട്ടുപിറകെയാണ് സൂ ചീ മണലില്‍ തലപൂഴ്ത്തിയിരിക്കുകയാണെന്ന കടുത്ത വിമര്‍ശനവുമായി ആംനസ്റ്റി രംഗത്തെത്തിയത്.

 

റാഖൈനില്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെ അപലപിക്കാന്‍ സൂചി തയാറായില്ലെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിലേക്കു പാലായനം ചെയ്ത റോഹിങ്ക്യ മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ സൂചി പറയുന്നതു പോലെ തിരിച്ചുവരവ് സാധ്യമല്ലെന്നും ആംനസ്റ്റി പറയുന്നു. രാജ്യത്തോട് നടത്തിയ ടിവി പ്രസംഗത്തില്‍ പലയിടത്തും അവര്‍ അസത്യപ്രസ്താവനകള്‍ നടത്തുകയും ഇരകളെ കുറ്റപ്പെടുത്തുകയും ചെയ്തുവെന്നും ആനംസ്റ്റി ആരോപിച്ചു. 

 

റോഹിങ്ക്യന്‍ പ്രതിസന്ധി തുടരുന്നതിനിടെ ആദ്യമായാണ് സൂ ചിയുടെ പ്രതികരണം ഇന്നു പുറത്തു വന്നത്. സൈന്യത്തിന്റേയും റോഹിങ്ക്യകളുടേയും പേര് പരാമര്‍ശിക്കാതെ നടത്തിയ വിശദീകരണത്തില്‍ മുസ്ലിംകളുടെ പാലായനത്തില്‍ ആശങ്കയുണ്ടെന്നും സൂ ചി പറഞ്ഞിരുന്നു. റാഖൈനിലെ മുസ്ലിംകളുടെ ചെറിയൊരു ശതമാനം മാത്രമെ പാലായനം ചെയ്തിട്ടുള്ളൂവെന്നും ഇതിന്റെ കാരണം അന്വേഷിക്കുമെന്നുമുള്ള  സൂ ചിയുടെ പ്രസ്താവനയും വിമര്‍ശനത്തിനിടയാക്കി. 

 

Latest News