സിഡ്‌നി- കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഓസ്‌ട്രേലിയയിൽ കുടുങ്ങിയ 224 പേരെയും വഹിച്ചുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്ന് വൈകിട്ട് ദൽഹിയിലെത്തും. വന്ദേഭാരത് മിഷന് കീഴിൽ ഓസ്‌ട്രേലിയയിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന ആദ്യത്തെ വിമാനമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇന്ത്യക്കാരെയും വഹിച്ചുള്ള പ്രത്യേക വിമാനം സർവീസ് തുടരുന്നുണ്ട്.