കൊൽക്കത്ത- ആറു മണിക്കൂർ നീണ്ടുനിന്ന ഉംപുൺ ചുഴലിക്കാറ്റ് കൊൽക്കത്ത വിമാനത്താവളത്തിൽ വരുത്തിയത് കനത്ത നാശനഷ്ടങ്ങൾ. വിമാനത്താവളത്തിലെ മേൽക്കൂരകൾ പലതും തകർന്നുവീണു. വിമാനങ്ങൾ നിർത്തിയിട്ട ഏപ്രണും വെള്ളത്തിൽ മുങ്ങി. ഇന്ന് അഞ്ചു മണിവരെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി.
ലോക്ഡൗണിനെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിയെങ്കിലും കാർഗോ സർവീസും വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരെയും തിരിച്ചെത്തിക്കുന്ന സർവീസും മാത്രമേ നടക്കുന്നുള്ളൂ. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ബംഗാളിൽ ചുഴലിക്കാറ്റ് എത്തിയത്. പന്ത്രണ്ട പേരാണ് ബംഗാളിൽ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചത്.