ന്യൂദൽഹി- ജൂൺ ഒന്നു മുതൽ ആരംഭിക്കുന്ന ട്രെയിൻ സർവീസിൽ കേരളത്തിലൂടെ ഓടുന്ന തീവണ്ടികളുടെ വിവരം ലഭ്യമായി. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം ലോകമാന്യതിലക്-നേത്രാവതി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുക.
കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ആഴ്ച്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തും. കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എല്ലാ ദിവസവും ഉണ്ടാകും. എല്ലാ ട്രെയിനുകളും സ്പെഷ്യൽ ട്രെയിനുകളായി സ്ഥിരം റൂട്ടിൽ തന്നെയാണ് ഓടുക. ബുക്കിംഗ് ഇന്ന് ആരംഭിക്കും.