ബ്രസീലിന് യാത്രാ വിലക്ക് പരിഗണനയില്‍-ട്രംപ്

വാഷിംഗ്ടണ്‍-ബ്രസീലില്‍ നിന്നുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രസീല്‍.ഞങ്ങള്‍ അത് പരിഗണിക്കുകയാണ്. ആളുകള്‍ ഇവിടെ വന്ന് നമ്മുടെ ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല. അവിടെയുള്ള ആളുകള്‍ രോഗികളാകാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. വെന്റിലേറ്ററുകള്‍ നല്‍കി ഞങ്ങള്‍ ബ്രസീലിനെ സഹായിക്കുന്നുണ്ട്- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
 

Latest News