ന്യൂദൽഹി- ജൂൺ ഒന്നു മുതൽ ഇന്ത്യയിൽ 200 ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് വ്യാഴാഴ്ച മുതൽ തുടങ്ങും. എ.സി, നോൺ എ.സി കോച്ചുകളുമായിട്ടാകും ഈ ട്രെയിനുകൾ സർവീസ് തുടങ്ങുക. നോൺ എ.സി ട്രയിനുകൾ മാത്രമേ സർവീസ് നടത്തൂ എ്ന്നായിരുന്നു നേരത്തെ റെയിൽവേ അറിയിച്ചിരുന്നത്. യാത്രക്കാർക്ക് ഓൺലൈൻ വഴി ടിക്കറ്റുകൾ വാങ്ങാം. ട്രെയിൻ പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുമ്പു ടിക്കറ്റ് വിൽപന അവസാനിക്കും. യാത്രക്കാർ ഒന്നരമണിക്കൂർ മുന്നേ റെയിൽവേ സ്റ്റേഷനിൽ എത്തണം.