ഗോഡ്‌സെ ദേശസ്‌നേഹി; നടന്‍ നാഗ ബാബുവിനെതിരെ രൂക്ഷ വിമര്‍ശം

ഭോപ്പാല്‍-രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ യഥാര്‍ഥ ദേശസ്‌നേഹിയാണെന്ന് ട്വീറ്റ് ചെയ്ത  നടനും രാഷ്ട്രീയ നേതാവുമായ നാഗ ബാബുവിന് രൂക്ഷ വിമര്‍ശം.

ഗോഡ്‌സെയുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ചെയ്യാന്‍ പോകുന്ന കാര്യത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്താവുമെന്ന് ചിന്തിക്കാതെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നുമാണ് ഗോഡ്‌സെയുടെ ജന്മവാര്‍ഷികത്തില്‍ നാഗ ബാബു ട്വീറ്റ് ചെയ്തത്.

ഗാന്ധിയെ കൊലപ്പെടുത്തിയത് ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ മാധ്യമങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ വാദമാണ് ഇപ്പോഴും അവതരിപ്പിക്കുന്നതെന്നും നാഗബാബു കുറ്റപ്പെടുത്തി.

 

Latest News