വാഷിംഗ്ടൺ- അമേരിക്കയിലും കാനഡയിലും ബേബി പൗഡർ വിൽപ്പന നിർത്തുകയാണെന്ന് ജോൺസൺ ആന്റ് ജോൺസൺ കമ്പനി കാൻസറിന് കാരണാവുന്ന മാരകമായ രാസവസ്തുക്കൾ ഈ പൗഡറുകളിൽ ഉണ്ടെന്ന തരത്തിൽ കമ്പനിക്കെതിരെ ആയിരക്കണക്കിന് കേസുകൾ ഈ രാജ്യങ്ങളിൽ നിലവിലുണ്ട്. അമേരിക്കയിൽ ബേബി പൗഡറിനുള്ള ആവശ്യം കുറഞ്ഞുവരികയാണെന്ന് കമ്പനി അറിയിച്ചു. വ്യാപകമായ പരാതിയെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ 33,000 ബോട്ടിൽ ബേബി പൗഡറുകൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഓൺലൈനിൽ നിന്ന് വാങ്ങിയ പൗഡറിൽ യു.എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കാൻസറിന് കാരണാവുന്ന മാരകമായ ആസ്ബസ്‌റ്റോസ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കാൻസറിന് കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപുവിന്റെ വിൽപ്പന കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു.