വാഷിംഗ്ടൺ- കടുത്ത സാമ്പത്തിക മാന്ദ്യം വരാനിരിക്കുന്നുവെന്ന നിഗമനത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യയടക്കമുള്ള ഏഷ്യൻ വിപണികളിൽനിന്ന് 26 ബില്യൺ ഡോളർ നിക്ഷേപം പിൻവലിക്കാൻ ആഗോള നിക്ഷേപകർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിൽ 16 ബില്യൺ ഡോളറും ഇന്ത്യൻ വിപണിയിൽനിന്നാകും പിൻവലിക്കുക. കോവിഡുമായി ബന്ധപ്പെട്ട്‌കോൺഗ്രഷ്യണൽ റിസർച്ച് സെന്റർ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, സ്‌പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലെ മൂന്നുകോടി ജനങ്ങൾ സർക്കാർ സഹായത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. 1995-ന് ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യമാണ് യൂറോപ്പിനെയും കാത്തിരിക്കുന്നത്.