ന്യൂദൽഹി- ലോകാരോഗ്യസംഘടനയുടെ എക്‌സിക്യൂട്ടിവ് ബോർഡ് ചെയർമാനായി കേന്ദ്രമന്ത്രി ഹർഷ് വർധൻ ഈ മാസം 22ന് ചുമതലയേൽക്കും. ബോർഡിന്റെ വാർഷിക യോഗങ്ങളിൽ പങ്കെടുക്കും. മുഴുവൻ സമയ ഉത്തരവാദിത്വമുണ്ടാകില്ല. മൂന്നുവർഷമാണ് ബോർഡിന്റെ കാലാവധി. വർഷത്തിൽ രണ്ടു തവണ നടക്കുന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുക എന്നതാണ് ഉത്തരവാദിത്വം. 2016-ൽ അന്നത്തെ ആരോഗ്യമന്ത്രി ജെ.പി നദ്ദയും ഇതേ സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവിൽ ജപ്പാന്റെ ആരോഗ്യമന്ത്രി ഡോ.എച്ച് നകതാനിയാണ് ഈ സ്ഥാനം വഹിക്കുന്നത്.