ലണ്ടന്‍-പനിയും ചുമയും മാത്രമല്ല മണവും രുചിയും നഷ്ടമാകുന്നതും കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് ബ്രിട്ടനിലെ ഇഎന്‍ടി വിദഗ്ധര്‍. പനിയ്ക്കും ശ്വാസതടസത്തിനും ചുമയ്ക്കും പുറമേയാണ് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയത്. ഇവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയും രോഗത്തിന്റെ ലക്ഷണമായി കണക്കാക്കി ചികില്‍സാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ സയന്റിഫിക് ഉപദേശികള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കാരണം പനി ചുമ എന്നീ ലക്ഷണങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ കാണിക്കാത്തവരിലും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഇതിനു ഗൗരവമേറെയാണ്. പുതിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലും സര്‍ക്കാര്‍ മാറ്റം വരുത്തി. മണവും രുചിയും തിരിച്ചറിയാനാവാത്ത അവസ്ഥ നേരിടുന്നവര്‍ സെല്‍ഫ് ഐസൊലേറ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡ് ലക്ഷണങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പട്ടികയിലേക്കാണ് ഇവ കൂട്ടിച്ചേര്‍ത്തത്. സെന്‍സുകള്‍ നഷ്ടമാകുന്ന അനോസ്മിയ എന്ന അവസ്ഥയ്ക്ക് വൈറസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്.
പനി, ചുമ പോലുള്ള ലക്ഷണങ്ങളായി ഇതും കാണണമെന്ന് അധികൃതര്‍ പറഞ്ഞു. ഈ മുന്നറിയിപ്പ് ഉള്‍പ്പെടുത്താന്‍ ഏറെ വൈകിപ്പോയെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.