ജറൂസലം- കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ ഈദ് അവധിക്കുശേഷം തുറക്കുമെന്ന് റിപ്പോര്‍ട്ട്.
പള്ളിയുടെ ഭരണകാര്യ ചുമതലയുള്ള സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഈയാഴ്ച അവസാനമാണ് ഈദുല്‍ ഫിതര്‍ അവധി ആരംഭിക്കുന്നത്.
ഇസ്ലാമിലെ മൂന്നാമത്തെ പുണ്യ കേന്ദ്രമായ അഖ്‌സ മസ്ജിദ് തുറക്കുന്നതിനുള്ള ഉപാധികള്‍ പിന്നീട് അറിയിക്കുമെന്നും വഖഫ് ഓര്‍ഗനൈസേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.