ബംഗളൂരു-രണ്ടു മാസത്തെ ഇടവേളക്കുശേഷം കര്‍ണാടകയില്‍ ബസുകളും ഓട്ടോറിക്ഷകളും കാറുകളും റോഡിലിറങ്ങി. കോവിഡ് കണ്ടെയിന്‍മെന്റ് പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും നിയന്ത്രണങ്ങളോടെ പൊതുഗതഗാതം അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ , സ്വകാര്യ മേഖലകളിലുള്ള നോണ്‍ എ.സി ബസുകളാണ് ഓടിത്തുടങ്ങിയത്. സാമൂഹിക അകലം പാലിക്കുന്നതിന് ഒരു ബസില്‍ 30 യാത്രക്കാരെ മാത്രമാണ് അനുവദിക്കുക. ബസുകളില്‍ കയറുന്നതിനു മുമ്പ് യാത്രക്കാരുടെ പനി പരിശോധിക്കുന്നുമുണ്ട്.