സോൾ- ഉത്തരകൊറിയയുടെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി അമേരിക്ക. കൊറിയൻ പെനിൻസുലക്ക് മുകളിലൂടെ ബോംബർ വിമാനങ്ങൾ പറത്തിയാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ദക്ഷിണ കൊറിയയുമായി ചേർന്നാണ് അമേരിക്കയുടെ വെല്ലുവിളി. നാല് എഫ്.-35 ബി സ്റ്റൽത്ത് ഫൈറ്റുകളും രണ്ട് ബി-1 ബി ബോംബറുകളുമാണ് കൊറിയക്ക് മുകളിലൂടെ പറന്നത്.
അമേരിക്ക-ദക്ഷിണ കൊറിയ സഖ്യത്തിന്റെ സൈനിക ശേഷി ഉത്തരകൊറിയയെ അറിയിക്കുന്നിന് കൂടി ലക്ഷ്യമിട്ടാണ് ബോംബർ വിമാനമങ്ങൾ അഭ്യാസ പ്രകടനങ്ങൾ നടത്തിയത്. സൈനിക പ്രകടനത്തിന്റെ ചിത്രങ്ങളും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. മൂന്നാഴ്ച്ചക്കിടെ രണ്ടാമതും ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. അമേരിക്കയെയും ജപ്പാനെയും ഇല്ലാതാക്കുമെന്നായിരുന്നു കൊറിയയുടെ ഭീഷണി.