ന്യൂദല്‍ഹി-മോഡി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അംബാനിക്കും അദാനിക്കും വേണ്ടിയുള്ളതാണെന്ന് രൂക്ഷവിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തകന്‍ പ്രശാന്ത് ഭൂഷണ്‍. കാര്‍ട്ടൂണിസ്റ്റ് സതീഷ് ചന്ദ്ര വരച്ച കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്ത്‌കൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ വിമര്‍ശം.
എയര്‍പോര്‍ട്ടുകളും കല്‍ക്കരി മേഖലയും കൂടി അവര്‍ക്ക് കൈമാറൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ തൊഴില്‍ സംരക്ഷണ നിയമങ്ങളും കാറ്റില്‍പറത്തി തൊഴിലാളികളെ ക്യാപിറ്റലിസ്റ്റുകളുടെ അടിമകള്‍ കൂടിയാക്കൂവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ശനിയാഴ്ച നടത്തിയ അഞ്ചാം ഘട്ട പ്രഖ്യാപനത്തില്‍ സ്വകാര്യവത്ക്കരണം പ്രോത്സാഹിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
തന്ത്രപ്രധാന മേഖലകളിലുള്ള പൊതു മേഖല സ്ഥാപനങ്ങളുടെ എണ്ണം നാലാക്കി ചുരുക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.