ന്യൂയോര്‍ക്ക്- യുഎസില്‍ തടവില്‍ കഴിയുന്ന രണ്ട് മലയാളികള്‍ ഉല്‍പ്പെടെ 161 പേരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നു. നിയമ വിരുദ്ധമായി അമേരിക്കയില്‍ കടന്നവരാണ് ഇവരില്‍ ഭൂരിഭാഗം പേരും. 76 പേര്‍ ഹരിയാന സ്വദേശികളാണ്. പഞ്ചാബ് -56, ഗുജറാത്ത് -12, ഉത്തര്‍പ്രദേശ്-5, മഹരാഷ്ട്ര -4, തെലങ്കാന-2, തമിഴ്‌നാട്-2, കേരളം-2 ആന്ധ്രാപ്രദേശ് -1, ഗോവ -1 എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം. മൂന്നുസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പഞ്ചാബിലെ അമൃത്‌സറിലാണ് ഈ ആഴ്ചയോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രത്യേക വിമാനത്തില്‍ എത്തിക്കുക.
നിലവില്‍ 1739 ഇന്ത്യക്കാരാണ് 95 ജയിലുകളിലായി യുഎസില്‍ തടവിലുള്ളത്. 2019 ല്‍ 1616 ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയിരുന്നു.