ന്യൂദൽഹി- ആറു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദൽഹിയിൽ ഫോൺ നിർമാതാക്കളായ ഒപ്പോയുടെ നിർമാണ യൂണിറ്റ് പ്രവർത്തനം നിർത്തി. മുവായിരം ജീവനക്കാർക്ക് ടെസ്റ്റ് നടത്തിയപ്പോഴാണ് ആറു പേർക്ക് രോഗം കണ്ടെത്തിയത്. ഫാക്ടറി അടച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു.