തിരുവനന്തപുരം- കേരളത്തില്‍ വരുന്ന മൂന്ന് മണിക്കൂറിനകം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വയനാട്,കണ്ണൂര്‍,കോഴിക്കോട് ജില്ലകള്‍ മാറ്റി നിര്‍ത്തിയാല്‍ പതിനൊന്ന് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട എംഫാന്‍ ചുഴലിക്കാറ്റിന്റെ ഭാഗമായാണ് സംസ്ഥാനത്തും മഴയുണ്ടാകുക. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,ആലപ്പുഴ,തൃശൂര്‍ ,പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,ആലപ്പുഴ,തൃശൂര്‍,മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. എംഫാന്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ ആറ് കി.മീ വേഗതയില്‍ ശക്തിപ്രാപിച്ച് പശ്ചിമബംഗാള്‍ ,ഒഡീഷ തീരങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി കഴിഞ്ഞു. തീരദേശ ജില്ലകളില്‍ ദുരന്തനിവാരണ സേന യെ വിന്യസിപ്പിച്ചിട്ടുണ്ട്.