ബെയ്ജിംഗ്- കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ വൈറസ് സാംപിളുകൾ നശിപ്പിച്ചുവെന്ന് സമ്മതിച്ച് ചൈന. വൈറസ് സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചുവെച്ചെന്ന അമേരിക്കയുടെ ആരോപണത്തിന് ആക്കം കൂട്ടുന്ന വിവരമാണിത്. ചില ലബോറട്ടറികളിൽ ഉണ്ടായിരുന്ന വൈറസ് സാംപിളുകൾ നശിപ്പിക്കാൻ ചൈനീസ് സർക്കാർ ഉത്തരവ് നൽകിയിരുന്നുവെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനിലെ സയൻസ് ആന്റ് എജ്യുക്കേഷൻ വിഭാഗം സൂപ്പർവൈസർ ലിയു ഡെങ്‌ഫെങ് വ്യക്തമാക്കി. മാരകമായ വൈറസുകളെ സൂക്ഷിക്കാൻ ശേഷിയില്ലാത്ത ലാബുകളോടാണ് ഇവ നശിപ്പിക്കാൻ നിർദ്ദേശം നൽകിയത് എന്നാണ് വാദം. അതേസമയം, രോഗവ്യാപനത്തിന്റെ തീവ്രത മറച്ചുവെക്കുന്നതിന്റെ ഭാഗമായാണ് വൈറസുകൾ നശിപ്പിച്ചത് എന്നാണ് അമേരിക്കയുടെ വാദം.