Sorry, you need to enable JavaScript to visit this website.

മുസ്‌ലിംപള്ളിയിലെ പ്രാര്‍ത്ഥനയുടെ പഴയ വീഡിയോ പ്രചരിപ്പിച്ച് ബിജെപി എംപി; താക്കീത് നല്‍കി ദല്‍ഹി പോലിസ്

ന്യൂദല്‍ഹി- കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്ത പരത്താന്‍ മുസ്‌ലിംപള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്ന പഴയ വീഡിയോ പങ്കുവെച്ച് ബിജെപി എംപി പര്‍വേഷ് സാഹിബ് സിങ്. ട്വിറ്ററിലാണ് മുസ്‌ലിം പള്ളിയില്‍ നമസ്‌കാരം നടക്കുന്ന വീഡിയോ എംപി പങ്കുവെച്ചത്.'ഏതെങ്കിലും മറ്റ് മതക്കാരെ കൊറോണ പ്രതിസന്ധിയുടെ സമയത്ത് ഇത്തരത്തില്‍ ചെയ്യാന്‍ അനുവദിക്കുമോ?'' എന്നായിരുന്നു ട്വീറ്റിന് ഇയാള്‍ അടിക്കുറിപ്പ് നല്‍കിയത്. സാമൂഹിക അകലം പൂര്‍ണമായും ലംഘിച്ചാണ് ഇവര്‍ പ്രാര്‍ത്ഥന നടത്തുന്നതെന്നും എംപി പറഞ്ഞിരുന്നു.

എന്നാല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ബിജെപി എംപിയെ താക്കീത് ചെയ്ത് ദല്‍ഹി പോലിസും രംഗത്തെത്തി. എന്തെങ്കിലും ട്വീറ്റ് ചെയ്യും മുമ്പ് അത് ശരിയാണെന്നെങ്കിലും ഉറപ്പുവരുത്തണമെന്ന് പോലിസ് പര്‍വേഷ് സാഹിബ് സിങ്ങിനോട് ആവശ്യപ്പെട്ടു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ മൗലവിമാരുടെ ശമ്പളം വര്‍ധിപ്പിച്ചിരുന്നു. ആ ശമ്പളം വെട്ടിക്കുറച്ചാല്‍ അവര്‍ അത്തരം പ്രവര്‍ത്തികള്‍ സ്വയം നിര്‍ത്തും. അല്ലെങ്കില്‍ നിങ്ങള്‍ ദല്‍ഹിയെ നശിപ്പിക്കുമെന്ന് സത്യം ചെയ്തിട്ടുണ്ടോയെന്നും എംപി പറഞ്ഞിരുന്നു.

 എന്നാല്‍ എംപിയുടെ വ്യാജവാര്‍ത്ത പരത്താനുള്ള ശ്രമങ്ങള്‍ക്ക് എതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. കിംവദന്തികള്‍ പ്രചരിപ്പിക്കാനും ഗൂഡലക്ഷ്യത്തോടെയും പഴയ വീഡിയോ പ്രചരിപ്പിക്കുന്നതിന് മുമ്പ് എംപി ദയവായി പരിശോധിക്കാന്‍ തയ്യാറാകണമെന്ന് ദല്‍ഹി ഡിസിപി മറുപടിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്.
 

Latest News