ലണ്ടന്‍- ലോകാരോഗ്യ സംഘടന നടത്തിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച് കൊറോണ രോഗബാധ മൂലം അഞ്ച് ലക്ഷം എയ്ഡ്‌സ് രോഗികള്‍ മരിക്കും. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അടുത്ത 6 മാസത്തിനുള്ളില്‍ ആഫ്രിക്കയിലെ സഹാറന്‍ പ്രദേശത്ത് 5 ലക്ഷത്തോളം എയ്ഡ്‌സ് രോഗികള്‍ മരിക്കുമെന്നാണ്. ഇത് സംഭവിക്കുകയാണെങ്കില്‍ 2008 ല്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചവരുടെ റെക്കോര്‍ഡ് ഇത് തകര്‍ക്കും.
2018 ല്‍ സബ്‌സഹാറന്‍ ആഫ്രിക്കയില്‍ 25.7 ദശലക്ഷം ആളുകള്‍ക്ക് എച്ച്‌ഐവി ബാധിതരാണെന്നും 64 ശതമാനം പേര്‍ ആന്റിട്രോട്രോവൈറല്‍ (എആര്‍വി) തെറാപ്പി എടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ കൊറോണ വൈറസ് കാരണം നിരവധി എച്ച്‌ഐവി ക്ലിനിക്കുകള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ എയ്ഡ്‌സ് രോഗികള്‍ക്ക് അവരുടെ മരുന്നിന്റെ ഡോസുകള്‍ നഷ്ടമാകുകയാണ്. എയ്ഡ്‌സ് രോഗികള്‍ക്ക് എആര്‍പി തെറാപ്പി ലഭ്യമായില്ലെങ്കില്‍ അവരുടെ ശരീരത്തില്‍ എച്ച്‌ഐവി വൈറസിന്റെ അളവ് വര്‍ദ്ധിക്കാന്‍ തുടങ്ങുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ രോഗിയുമായി മറ്റുള്ളവര്‍ സമ്പര്‍ക്കപ്പെട്ടാല്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.