റിയാദ്- എല്ലാ ദിവസവും വൈകുന്നേരം 3.35 ന് കോവിഡ് വിവരങ്ങളുമായി വാര്‍ത്താസമ്മേളനത്തിനെത്തുന്ന ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്‍ ആലി തന്റെ പതിവു രീതികളെ വിശദീകരിക്കുന്നതിങ്ങനെ. കാലത്ത് ഏഴു മണിക്ക് ആരോഗ്യമന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ സെന്ററിലെത്തി ആരോഗ്യസ്ഥിതിഗതികളെ സംബന്ധിച്ച പുതിയ വിവര ശേഖരണം നടത്തും. പതിനൊന്ന് മണിയോടെ വാര്‍ത്താസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ഉച്ചക്ക് ഒരു മണിക്കാണ് കോവിഡ് കാര്യങ്ങള്‍ വിലയിരുത്തുന്ന പ്രത്യേക സമിതിയുടെ അവലോകന യോഗം നടക്കുക. വാര്‍ത്താസമ്മേളനം നടക്കുന്നതിന് മുമ്പ് അന്നത്തെ കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും. 3.35ന് വാര്‍ത്താസമ്മേളനം തുടങ്ങും. തുടര്‍ന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയും.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
നാലാം വയസ്സിലാണ് ഇദ്ദേഹം വിദ്യാഭ്യാസ മേഖലയിലേക്ക് കാലെടുത്തുവെച്ചത്. സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കി. ശേഷം ഹോസ്പിറ്റല്‍ ഡയറക്ടറായി സേവനം ചെയ്തു. പിന്നീട് ഒരു പ്രവിശ്യയിലെ ആരോഗ്യവിഭാഗത്തില്‍ നിയമിക്കപ്പെട്ടു. ഇപ്പോള്‍ ആരോഗ്യമന്ത്രാലയത്തിലെ വക്താവായി സേവനം ചെയ്യുന്നു.