Sorry, you need to enable JavaScript to visit this website.

ഇതാണ് ഇപ്പോഴത്തെ ഇന്ത്യ; വൈറലായി വീഡിയോ-video 

പട്‌ന-റെയില്‍വേ സ്‌റ്റേഷനില്‍ ഭക്ഷണത്തിന് വേണ്ടി പിടിവലികൂടുന്ന അതിഥി തൊഴിലാളികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറിലെ കതിഹാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പ്രത്യേക ട്രെയിനില്‍ നിന്നിറങ്ങിയ തൊഴിലാളികള്‍ ഭക്ഷണ പൊതിയ്ക്കായി സാമൂഹിക അകലംപോലും മറന്ന് തട്ടിപ്പറിക്കുന്നതാണ് വീഡിയോ.
പിടിവലിക്കിടെ ചില പൊതികള്‍ നിലത്ത് വീഴുന്നതും അത് ആളുകള്‍ എടുക്കുന്നതും വീഡിയോയില്‍ കാണാം. വിശപ്പുമായുള്ള പോരാട്ടം എന്ന് ട്വീറ്റ് ചെയ്ത ദൃശ്യം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അതേസമയം, ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ അതിഥി തൊഴിലാളികള്‍ അക്ഷമരായി തീര്‍ന്നതോടെയാണ് സംഭവം നടന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കതിഹാറില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുമ്പോഴായിരുന്നു സംഭവം. ഒരു കോച്ചിന് ഒരാള്‍ മാത്രമേ ഭക്ഷണം വിതരണം ചെയ്യുന്നുള്ളൂ. ചിലര്‍ക്ക് ക്ഷമ നഷ്ടപ്പെടുകയും ഭക്ഷണ പൊതികള്‍ എടുക്കാന്‍ മുന്നോട്ട് വരികയുമായിരുന്നു.

 

 

Latest News