കയ്‌റോ- ഭാര്യയെ സന്തോഷിപ്പിക്കാൻ 81 വയസുള്ള മാതാവിനെ മകൻ അടിച്ചുകൊന്നു. ഈജിപ്തിലെ അലക്‌സാണ്ടറിയയിലാണ് സംഭവം. സൈനബ് സയ്യിദ് മെഹ്ഫൂസാണ് കൊല്ലപ്പെട്ടത്. സൈനബിനെതിരെ മരുമകൾ മകനോട് പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് മകൻ മാതാവിനെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിന് ശേഷം മാതാവിനെ വീട്ടിനകത്താക്കി മകനും മരുമകളും രാത്രി ഭക്ഷണം കഴിക്കാനായി പുറത്തുപോകുകയും ചെയ്തു. വീടിനകത്ത്‌നിന്ന് ചോര പുറത്തേക്ക് ഒലിക്കുന്നത് കണ്ട അയൽവാസികൾ വാതിൽ ചവിട്ടിതുറന്നപ്പോഴാണ് അവശനിലയിലായ സൈനബിനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ ഉടൻ മകനും മരുമകളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ പോലീസ് പിടികൂടി. മകൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. അക്രമികൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഈജിപ്തിലുടനീളം ഉയർന്നത്. ഇവരെ കർശനമായി ശിക്ഷിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.