തിരുവനന്തപുരം-കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു. ഇന്ന് മാത്രം 26 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ പത്ത് പേര്‍ക്കും മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്കും പാലക്കാട്,വയനാട് ജില്ലകളില്‍ മൂന്ന് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്കും പത്തനംതിട്ട,പാലക്കാട്,കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.അതേസമയം മൂന്ന് പേര്‍ക്ക് ഇന്ന് വൈറസ് ബാധാ പരിശോധനാഫലം നെഗറ്റീവായി.
പതിനൊന്നാളുകള്ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ ബാധിച്ചത്. ഏഴ് പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.ബാക്കിയുള്ള പതിനാല് രോഗികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരാണ്. ഇതുവരെ 560 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 64 ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം പതിനഞ്ചായി. കണ്ണൂര്‍ ജില്ലയില്‍ മൂന്നും കാസര്‍ഗോഡ് ജില്ലയില്‍ മൂന്നും വയനാട് ജില്ലയില്‍ ഏഴും കോട്ടയം ,തൃശൂര്‍ ജില്ലകളില്‍ ഓരോന്ന് വീതവുമാണ് ഹോട്ട്സ്പോട്ടുകള്‍.