ഗുണ(മധ്യപ്രദേശ്)- കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ട്രക്കിൽ ബസിടിച്ച് എട്ടു പേർ കൊല്ലപ്പെട്ടു. 54 പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. എഴുപത് പേരെയുമായി ഉത്തർപ്രദേശിലേക്ക് മഹാരാഷ്ട്രയിൽനിന്ന് വരികയായിരുന്ന ട്രക്കിലാണ് ബസ് ഇടിച്ചത്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽനിന്നുള്ളവരാണ് ഭൂരിഭാഗം തൊഴിലാളികളും. ഗുണയിൽനിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്നു ബസ്.